Wednesday, January 21, 2015

ആഗോള അസമത്വം!

ആഗോള അസമത്വം കുതിക്കുന്നു!
പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം അതിവേഗത്തിലാണ് വർധിക്കുന്നത്. 

ആഗോളതലത്തിൽ സന്പത്തുള്ളവന്റെ ധനം (Worldwide wealth increase)
2009-ൽ 44 % ശതമാനംകണ്ട് വർധിച്ചിരുന്നുവെങ്കിൽ 
2014-ൽ അത് 48 % ശതമാനമായി. 
2016-ൽ ഇത് 50 % ശതമാനമാകുമെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 

ഈ വിഭാഗത്തിലുള്ളവരുടെ ധനം ശരാശരി $ 27,00,000 ഡോളറാണ്. (ഏകദേശം ₹ 16.67 കോടി രൂപ). 

നികുതി പരിഷ്കരണം, പൊതുജന സേവനോപാധികൾ വർധിപ്പിക്കൽ, മിനിമം വേതനം നടപ്പാക്കൽ എന്നിവയിലൂടെ സന്പത്തിന്റെ വിതരണത്തിലെ അപാകങ്ങൾ ഒഴിവാക്കണമെന്ന് എല്ലാ രാജ്യങ്ങളോടും അഭ്യർഥിക്കുന്നതാണ്  ഈ റിപ്പോർട്ട്.