Tuesday, July 10, 2012

എന്റെ ചെരിപ്പ്

വീട്ടുമുറ്റത്തെ പന്തലിലാണല്ലോ പണ്ടൊക്കെ കല്യാണം. അപ്പോഴൊന്നും ഇത്ര വെപ്രാളം ഉണ്ടാകാറില്ല. ഇപ്പോൾ  വിവാഹം സത്രത്തിലായി. സിറ്റിയിലെ കാര്യം പറയുകയേ വേണ്ടാ. നടക്കുമ്പോൾ  എവിടേയെങ്കിലും കാല്‍ തടഞ്ഞാൽ‍ വീഴുന്നത്‌ എതെങ്കിലും സത്രത്തിന്റെ തിണ്ണയിലായിരിക്കും. സിനിമാ കോമ്പ്ളക്സ്‌ പോലെ തലങ്ങും വിലങ്ങുമായി അടുക്കടുക്കായി നാലും അഞ്ചും കല്യാണ സത്രങ്ങളാണിപ്പോള്‍. നേരം വെളുക്കാന്‍ തുടങ്ങിയതേയുള്ളൂ. തുടങ്ങി...., വീട്ടിനുള്ളില്‍ ഓട്ടവും ചാട്ടവും പ്രദക്ഷിണവും. വേണിയുടെ അകന്ന ബന്ധുക്കളാ. അവളെക്കണ്ട് പരിചയമേ ഉള്ളൂ. എന്നിട്ടും കല്യാണത്തിന് വീടു വരെ വന്ന് ക്ഷണിക്കുകയൊക്കെ ചെയ്തു. റീന തീരുമാനിച്ചു.‌ കല്യാണത്തിന്‌ പോകണം.

ഉടുക്കേണ്ട സാരി ഒരിടത്ത്‌ ചോളി മറ്റൊരിടത്ത്.  ബോഡര്‍ ഫിറ്റ്‌ ചെയ്യാന്‍ കൊടുത്തത്‌ ഇനിയും എത്തിയിട്ടില്ല. മേച്ചിംഗ്‌  ബ്ളൌസ്‌ വാഷ്‌  ചെയ്തപ്പോള്‍  കൂക്ഷി‌ മാറി.  മെയ്ക്കപ്പ്‌ ബോക്സ്‌ വെച്ച സ്ഥലത്ത്‌  കാണുന്നില്ല. തലയിൽ‍ ചൂടേണ്ട മല്ലിപ്പൂ വാങ്ങാനയച്ച കുട്ടി ലില്ലിപ്പൂ പോലെ കയ്യും മലർത്തി വന്നു നിൽക്കുന്നു. ആഭരണപ്പെട്ടി തുറന്നു. അസ്ലിയും നക്ലിയും  തിരിച്ചറിയാൻ കഴിയുന്നില്ല. പറഞ്ഞു വെച്ച  ഓട്ടോമേൻ ഔട്ടോഫ്സ്റ്റേഷനാണത്രേ! ഫാസ്റ്റ് ട്രേക്ക് കോൾ ടാക്സി എന്നാ പേര് രണ്ട് നിമിഷത്ത്തിൽ എത്തും എന്നു പറഞ്ഞിട്ട് രണ്ട് മണിക്കൂറായി. മുഹൂർത്തം കഴിയുമെന്നാ തോന്നുന്നത്.

റിട്ടേൺ  ചെയ്യുന്ന ഒരു ഓട്ടോ കിട്ടി. ചെരിവ് കയറി പാതി വഴി  വന്നപ്പോ റിട്ടേണാവാൻ തുടങ്ങി. അങ്ങനയങ്ങനെ കടമ്പകൾ‍ പലതും കടന്ന്‌ എങ്ങനെയെല്ലാമോ കഷ്ഠിച്ച്‌  വിവാഹം നടക്കുന്ന സത്രത്തിലെത്തിപ്പെട്ടു.

2012-07-08T15-14-07_2

മുന്‍നിരയിലെ കസേരയില്‍ത്തന്നെ ചാടി വീണു സ്ഥലം പിടിച്ചു. ആവൂ റീനക്ക്‌  ശ്വാസം  തിരിച്ച്‌  കിട്ടി. ഇവിടിരുന്നാല്‍  സുഖമായി വധുവിന്റെ ക്ളോസപ്പ്‌ കിട്ടും. കണ്ടില്ലെ  എന്തു മാത്രം സ്വർണ്ണ ആഭരണങ്ങളാണ് അവളുടെ കഴുത്തിൽ! 

എന്തോ ഒരു കുറവു പോലെ. ആർക്ക്‌? എനിക്ക് തന്നെ! വീട്ടില്‍ നിന്നിറങ്ങിയപ്പോൾ‍ മുതൽ അതു തോന്നുന്നുണ്ട്‌. ഹെയർ-സ്റ്റൈലൊന്നു കൈകൊണ്ട് തപ്പി നോക്കി. എല്ലാം പൊസിഷനിലുണ്ട്.  കണ്ഠനാളം മുതൽ കൈവിരൽത്തുമ്പു വരെ ‘…ഒന്നും മിസ്സിങ്ങില്ല . എല്ലാം ശരിയായിട്ടുണ്ട്.

ഓ… എന്തൊര് ടെൻഷൻ ! ഒന്ന്‌  റിലാക്സ്‌ ചെയ്യാം.  കാൽ‌  നീട്ടി. ദൈവമേ! കാലിൽ  കിടക്കുന്നത്‌ പഴയ ഹവായ് സ്ലിപ്പർ! കല്യാണം കച്ചേരിക്കൊക്കെ പോവുമ്പോൾ ഇടാൻ വേണ്ടീ  സ്പെഷൽ ചെരിപ്പ്  ഒരാഴ്ച മുന്‍പു വാങ്ങിവെച്ചിട്ടൂണ്ട്. വില 4700രൂപ . വാര്‍ഡ്രോബിൽ റെസ്റ്റെടുക്കുന്നു. മാനക്കേട്. കാലിലുള്ള സ്ലിപ്പർ അഴിച്ച് തലക്കിട്ടിടിക്കണമെന്നു തോന്നി. മഞ്ഞ്‌ കട്ടി പോലെ കസേരയിൽ ഉരുകി‌ത്തുടങ്ങി. സാരി പിടിച്ചല്‍പം ഇറക്കം കൂട്ടി കാല്‍ മറച്ചു.

ആരേലും കാണുന്നുണ്ടോ?2012-07-08T15-14-07_1

ഇല്ല..! പരിചയമുള്ള ഒറ്റ  മുഖം  പോലും അടുത്തില്ല. മെല്ലെ വെളിയിലോട്ട്‌  പോയി. തമിഴ്നാട്ടുകാർ  എത്ര നല്ല സംസ്കാര സമ്പന്നർ…! ഇന്നും  ചെരിപ്പൊക്കെ  അഴിച്ചു  വെച്ചേ കല്യാണസത്രത്തിനുള്ളിൽ  കയറു‌.

വെല്‍കം ബോര്‍ഡിലെ  വധൂവരന്‍മാരുടെ പേര്‌ കണ്ടു. എന്തൊര്‌ മണ്ടത്തരം! രാജേഷിനേം രാഗേഷിനേം  തിരിച്ചറിയാതെ  പോയി. ആ അസമയത്താണ്‌  അയല്‍ക്കാരി വേണി  ‘കോൾഗേറ്റ്’  പുഞ്ചിരിയുമായി  മുന്‍പിൽ…!

“എന്താ  വേണീ  തേടുന്നത്‌ ? "

"എന്റെ ചെരിപ്പ്‌...! ഹാളിലോട്ട്‌ പോകുമ്പോ ഇവിടെ അഴിച്ചിട്ടോണ്ടു പോയതാ. പുതിയ  ചെരുപ്പാ. വിലകൂടിയതല്ലെ  എടുത്ത്‌  ഭദ്രമായി വെക്കാമെന്ന്‌  വിചാരിച്ച്‌   ഇറങ്ങി  വന്നതാ.

കാണുന്നില്ലല്ലോ... !"2012-07-08T15-14-07_0

"ങേ...! കാണുന്നില്ലേ , ഓ... അവിടങ്ങാനുണ്ടാവൂം വേണി. ആരെടുക്കാനാ ചെരുപ്പൊക്കെ. "ദാ ഞാൻ പോകുന്നു.മുഹൂർത്തം സമയമായി.റീനയുടെ നടത്തത്തിന്റെ  സ്പീഡ്  കണ്ടില്ലേ!

Technorati Tags:

2 comments:

Madhusudanan Pv said...

കഥ കൊള്ളാം. എന്റെ ബ്ലോഗിലെ "കുഴപ്പം" എന്ന കവിത കൂടി കൂട്ടിവായിക്കുക
absandg

CVforyou said...

നിങ്ങൾ നല്ലൊരു ജോലി അന്വേഷിക്കുകയാണോ? എങ്കിൽ തീർച്ചയായും നിങ്ങളുടെ കയ്യിൽ ഒരു പ്രൊഫെഷണൽ CV ഉണ്ടായിരിക്കണം. Qualification, Skills എല്ലാം വളരെ വ്യക്തമായി മനസ്സിലാവുന്ന രീതിയിൽ ആയിരിക്കണം. നിർമ്മിക്കാൻ ഇപ്പോൾ വളരെ എളുപ്പം അതും ഫ്രീ ആയി, ഈ webbsite open ചെയ്യൂ നിങ്ങള്കിഷ്ടപ്പെട്ട CV നിർമ്മിക്കൂ.. www.cvforyou.com