ഹെല്‍-മെറ്റ്
ജാസ്മിനെ പോലെ ഞാന്‍ എല്ലാരുടേയും 'പെറ്റാ'യിരുന്നു. മീറാ മീരാ,മേരാ മീറാ എന്നൊക്കെ വിളിച്ച് തലോടുമായിരുന്നു. മടിയിലിരുത്തി കൊഞ്ചിക്കുഴയുമായിരുന്നു. അതൊക്കെ ചരിത്രമായി. ഇന്നെന്നെക്കണ്ടാല്‍ കലിയിളകും. കയ്യില്‍ കിട്ടിയതൊക്കെക്കൊണ്ട് അടിക്കും. തുരത്തും. എല്ലാം സഹിക്കാം ഈ തലയിലടി സഹിക്കാന്‍ വയ്യ. മൂള കലങ്ങിയാല്‍ പിന്നെ എങ്ങനെ ജീവിക്കാനാ? 'എസ് പി എ' ക്കാരെ വിശ്വസിച്ച് വിശ്വസിച്ച് സമയം മെനക്കെടുത്തി. മിണ്ടാപ്രാണികളുടെ പേരും പറഞ്ഞ് മുതലെടുക്കുന്ന ജന്തുക്കള്‍! ഇങ്ങനെ പട്ടിണിയും പരിവാദവുമായിരുന്നാല്‍ ജീവന്‍ ബാക്കിയുണ്ടാവില്ല.
റിസ്ക്കല്ലേ? ഇതെന്തൊരു വിഡ്ഡിത്തമാ പറയണ്! റിസ്കില്ലാത്ത ഒരു തൊഴിലുണ്ടോ? പേന കൊണ്ട് നാലു വരികള്‍ എഴുതിയതിനല്ലേ ആ പാവം തസ്ളീമ അസ്ളീലം കേള്‍ക്കേണ്ടി വന്നത്? സാല്‍മാന്‍ റുഷ്ദിയോ എം എഫ് ഹുസൈന്‍ സാബോ റിസ്കെടുക്കാതേയാണോ പ്രശസ്തരായത്? മീറാ, റിസ്കെടുത്താലല്ലെ റിവാഡുള്ളൂ. ! വരുന്നത് വരട്ടേ! സ്വയം പിറുപിറുക്കുന്നത് ഭീരുത്വമാണ്. ശരിയാണ്.
എത്ര സമയമിങ്ങനെ കാത്ത് കാത്ത് ഇരിക്കും? സമയം പാഴാക്കരുത്. ക്ഷമയുടെ ബാറോമീറ്റര്‍ പൊട്ടിത്തെറിക്കാറായി. അങ്ങുമിങ്ങുമൊന്ന് നോക്കി. ഇതു തന്നെ നല്ല സമയം. എറ്റവും ദുര്‍ഘടമായ 'മിഷന്‍'. ഇനി താമസിച്ച് കൂടാ. 'നോ' എന്രിയും '144'ഉം നിലവിലിരിക്കെ ഈ സാഹസത്തിന് മുതിരണോ? മനസ്സാക്ഷിയൊക്കെ മണ്ടന്‍മാര്‍ക്കുള്ളതാണ്. തുനിവേ തുണ... ങും, നടക്കട്ടെ.
പ്ളാസ്റ്റിക്ക് ജാറാണ്. നല്ലപോലെ കണാം. മൂടി തള്ളിവിട്ടു. തല ഉള്ളിലോട്ട് കടത്തി, വായ വിസ്തരിച്ചു തുറന്നു. തന്നാലായത് മുഴുവന്‍ ഒര് കടിക്ക് വായ്ക്കുള്ളില്‍. ങേ... ചതിച്ചോ! തല വെളിയിലോട്ട് എടുക്കാന്‍ കഴിയുന്നില്ലല്ലോ! 'ഓ മ്യാവൂ... മൈ ലോര്‍ഡ് പ്ളീസ്... പ്ളീസ്...' രക്ഷയില്ല. സദാ തന്നെ ചുറ്റിപറ്റി നടക്കുന്ന ബ്ളേക്ക് ആന്‍ഡ് വൈറ്റ് കമേണ്റ്റോക്കളെവിടെ? ഈശ്വരാ...
ശാന്തമായി ഒന്നു ചിന്തിക്കൂ മീറാ, തലക്കടി കിട്ടിയപ്പോള്‍ മനം നൊന്ത് പ്രാര്‍ഥിച്ചില്ലെ. ഹെല്‍മെറ്റിടാതതു കാരണം എത്ര മനുഷ്യരാണ്, റോഡില്‍ തല പൊട്ടി ചോരയില്‍ കുളിച്ച് മരിച്ച് 'ഹെല്‍' മീറ്റ് ചെയ്യുന്നത്! മനുഷ്യരുടെ തലക്കെ വിലയുള്ളൂ? ഇതു മനസ്സിലാക്കാതെ പരക്കം പായരുത്. മനുഷ്യര്‍ നിന്നെക്കണ്ടെങ്കിലും ഹെല്‍മെറ്റിട്ട് വണ്ടി ഓടിക്കാന്‍ പടിക്കട്ടെ!
Labels: Story


2 Comments:
റിസ്ക്കല്ലേ? ഇതെന്തൊരു വിഡ്ഡിത്തമാ പറയണ്! റിസ്കില്ലാത്ത ഒരു തൊഴിലുണ്ടോ? പേന കൊണ്ട് നാലു വരികള്‍ എഴുതിയതിനല്ലേ ആ പാവം തസ്ളീമ അസ്ളീലം കേള്‍ക്കേണ്ടി വന്നത്? സാല്‍മാന്‍ റുഷ്ദിയോ എം എഫ് ഹുസൈന്‍ സാബോ റിസ്കെടുക്കാതേയാണോ പ്രശസ്തരായത്? മീറാ, റിസ്കെടുത്താലല്ലെ റിവാഡുള്ളൂ. !
ഹെല്‍മെറ്റ്:
പിഴയായി സര്‍ക്കാരിന് കിട്ടിയത് 10 കോടി 63 ലക്ഷം. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിച്ചവരില്‍ നിന്ന് പിഴയായി സര്‍ക്കാരിന് കിട്ടിയത് 10 കോടി 63 ലക്ഷത്തോളം രൂപ.
പിഴയുടെ കണക്ക് ഹൈക്കോടതിയില്‍ സത്യവാങ് മൂലമായി സര്‍ക്കാര്‍ ഫയല്‍ ചെയ്‌തിട്ടുണ്ട്. കണക്കുകള്‍ വേണമെന്ന് ഹൈക്കോടതി ഫുള്‍ ബെഞ്ച് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മോട്ടോര്‍ വെഹിക്കിള്‍സ് വകുപ്പും പോലീസും ചേര്‍ന്നാണ് ഹെല്‍മെറ്റ് ധരിക്കാത്തവരെ പിടികൂടി പിഴ ഈടാക്കിയത്. 2008 ജനവരി ഒന്നിനും 2009 ജൂണ്‍ 30നും ഇടയ്‌ക്കുള്ള കണക്കാണിത്. പിഴ അടയ്‌ക്കാന്‍ കൂട്ടാക്കാത്തവര്‍ക്ക് എതിരെ കേസ് എടുത്ത് മജിസ്‌ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്‌തിട്ടുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്.
പോലീസ് പിടികൂടിയ ഹെല്‍മെറ്റ് ഇല്ലാത്ത യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്താണ് - 1,30,430 പേര്‍. കൊച്ചിയില്‍ 88,319 പേരെയും കോഴിക്കോട് സിറ്റിയില്‍ 71,624 പേരെയും കോഴിക്കോട് റൂറലില്‍ 30,867 പേരെയും പിടികൂടിയിട്ടുണ്ട്.
മോട്ടോര്‍ വെഹിക്കിള്‍സ് വകുപ്പ് തിരുവനന്തപുരത്ത് 1837 പേരെയും എറണാകുളത്ത് 3838 പേരെയും കോഴിക്കോട് 4360 പേരെയും പിടികൂടിയിട്ടുണ്ട്. ഹെല്‍മെറ്റ് വേട്ട കൂടുതലും നടത്തിവരുന്നത് പോലീസാണ്. സംസ്ഥാനത്താകെ മൊത്തം 10,53,881 പേരെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്.
ഹെല്‍മെറ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊച്ചി സ്വദേശി ജോര്‍ജ് ജോണാണ് പൊതുതാത്‌പര്യ ഹര്‍ജി നല്‍കിയിട്ടുള്ളത്. ഹെല്‍മെറ്റ് കര്‍ശനമാക്കാനാണ് ഡിജിപിക്ക് ഹൈക്കോടതി നല്‍കിയിട്ടുള്ള നിര്‍ദേശം. ഹര്‍ജി കോടതി വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.
ഹെല്‍മെറ്റ് ധരിക്കാത്തതുമൂലം ഉണ്ടാകുന്ന ദാരുണ മരണങ്ങളില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഹെല്‍മെറ്റ് കര്‍ശനമാക്കിയതോടെ മരണസംഖ്യയും കുറഞ്ഞിട്ടുണ്ടെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു.
Post a Comment
Links to this post:
Create a Link
<< Home