Friday, September 01, 2006

ഒരു ലഘു സംഭാഷണം

"സുഹൃത്തേ എന്തു പറ്റി? രണ്ടു നാളായല്ലോ ഇങ്ങോട്ടേക്കു വന്നിട്ട്‌!"
"എന്നാ പറയാനാ. രണ്ടു മൂന്നു നാളായി ഒരേ തല വേദന, നടുവേദന ,കഴുത്ത്‌ വേദന എന്നു വേണ്ടാ കണ്ണു വേദനയടക്കം സകല വേദന്യും കൊണ്ടു കഷ്ടപെട്ടു."
"വല്ല പനിയോ മറ്റൊ ഉണ്ടോന്നു നോക്യോ?"
"ഉവ്വ്‌. ഫേമിലി ഡോക്ടര്‍ റാവുവെ കണ്ടു. അദ്ദേഹം പറഞ്ഞൂ, ഇതു കണ്ണു സംബദ്ധപ്പെട്ട പ്രശ്നമാണന്ന്. നവസുജ ഐ ക്ലിനിക്കില്‍ പോയി കണ്ണു ചെക്ക്‌ ചെയ്തു നോക്കാന്‍ പറഞ്ഞു."
"എന്നിട്ട്‌ ?"
"ചെക്ക്‌ ചെയ്തു."
"എന്നിട്ട്‌ എന്തു പറഞ്ഞു?"
"CVS ആണെന്നു പറഞ്ഞു."
"അതെന്താ CVS എന്നു വെച്ചാ ? "
"ദീര്‍ഘനേരം പി സി മോണിറ്റോറില്‍ കണ്ണും നട്ടിരുന്ന് ജോലി ചെയ്യ്ന്നവര്‍ക്ക്‌ വരാവുന്ന ഒരു വ്യാധി. കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം അഥവാ CVS എന്ന പേരിലറിയപ്പെടുന്നൂ."
"ഓ അതാണോ !"

9 comments:

Raghavan P K said...

Only for general information.

വല്യമ്മായി said...

ഇതൊരു നല്ല അറിവാണല്ലോ

മയ്യഴി said...

രാഘവേട്ടാ, CVS ബാധിച്ചോ

റീനി said...

ഞാന്‍ കമ്പ്യൂട്ടര്‍ അടച്ചുവെക്കുന്നു. CVS പിടിപെട്ടാലോ? അപ്പോ പിന്നെ കണ്ണും പോയി, തലച്ചോറും പോയി എന്ന നിലയാവും

kuliyander said...

ന്താപ്പത്
പേടിപ്പിക്യാ...

Raghavan P K said...

പേടിക്കനൊന്നുമില്ല.താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1.Refractive error ഉണ്ടോ എന്നു ചെക്ക് ചെയ്യുക.
2.Dryness in eyes കുറക്കാന്‍ കണ്‍‍പാളികളുടെ blink rate കൂട്ടുക.
3.The level of your eyes should be such that you are able to see the Menu bar when seated in your work place.
4.Avoid Glare from the monitor
5.മോണിറ്ററില്‍ നിന്നും 50 സെ മി ദൂരം പിന്നോട്ട് മാറി ഇരിക്കുക.

കുട്ടന്മേനൊന്‍::KM said...

രാഘവേട്ടോ.. പ്രായം ഇവിടെ ചില ചില്ലറ പ്രശ്നങ്ങളുണ്ടാക്കുമെന്ന് തോന്നുന്നു. എനിക്കു തോന്നുന്നത് LCD Monitor-ല്‍ അത്ര പ്രശ്നം വരാന്‍ വഴിയില്ലെന്നാണ്.

Sureshkumar said...

I strongly feel, whether you use LCD monitors or an improvised gadget, this is no where going to help you unless you maintain correct ergonomics when you are working with the computer. Some considderations need to be looked into like height of the seat, depth of the seat, back rest can minimise the discomfort to a great extend

കുട്ടന്മേനൊന്‍::KM said...

രാഘവേട്ടോ.. എവിടെ കമ്മോഡരും കറുപ്പയ്യനും പോലെയുള്ള കഥകള്‍ ? എഴുത്ത് നിര്‍ത്തരുത്. താങ്കളുടെ എഴുത്ത് ഇഷ്ടപ്പെടുന്ന പലരുമുണ്ടെന്ന് മനസ്സിലാക്കുമല്ലൊ.