Monday, July 31, 2006

വീണ്ടൂമൊരു അരിയിലെഴുത്ത്‌

മലയാളം മറന്നു പോകരുതെന്നു കരുതിയാണു വീെണ്ടും ഹരിശ്രീ എഴുതാന്‍ ആരംഭിച്ചതു. മൂന്നു ദശാബ്ദ്ങ്ങള്‍ക്ക്‌ ശേഷം ഇപ്പോഴാണു മലയാളത്തില്‍ സംസാരിക്കാനും എഴുതുവാനുമുള്ളസന്ദര്‍ഭം കിട്ടുന്നത്‌.ഔദ്ദ്യോദിക ജീവിതം ഒരു പരക്കം പാച്ചിലായിരുന്നു. ഭാഷ മാത്രമല്ല കാഴ്ചക്കും ഒരു മലയാളിയെപ്പോലെയുള്ള എനിക്ക്‌ ആദ്യകാലങ്ങളില്‍ മദിരാശിയില്‍ (പരിഷ്ക്കരിച്ച്‌ ഇപ്പോള്‍ ചെന്നായ്‌ എന്ന് വിളിക്കുന്ന സ്തലം) നേരിടേണ്ടി വന്നിട്ടുള്ള വിഷമഘട്ടങ്ങള്‍ ചില്ലറയൊന്നും അല്ല !
മാതൃുഭാഷ സംസാരിക്കനുള്ള അവസരം കുറഞ്ഞു കുറഞ്ഞു 2006 ആകുമ്പൊഴേക്കും മാതൃുഭാഷ വിദേശ ഭാഷക്കു തുല്ല്യമാകുന്ന സ്തിതി ഉളവായി. അപ്പോഴാണു സഹൃദയനായ ഒരാളില്‍ നിന്നും മഹാകവി വള്ളത്തോളിന്റെ കവിതയുടെ ഒരു കാസ്സെറ്റ്‌െ ലഭ്യമായത്‌.
ഒന്നു രണ്ടു തവണ ആ കാസ്സെറ്റിലെ കവിതകള്‍ കേട്ടപ്പോള്‍ എന്തുമാത്രം പ്രചോദനമാണുണ്ടായതെന്നൊ ! What a great inspiration ! ആ കവിതാ സമാഹാത്തില്‍ ഒന്നു മാതൃുഭാഷയായ മലയാളത്തെപ്പറ്റിയായിരുന്നു. ഒരുചില കവിതകള്‍ പത്താം ക്ലാസിലെത്തുന്നതുവരെ പഠിച്ചിട്ടുണ്ടെങ്കിലും അതു എത്രമാത്രം ആസ്വദിച്ചിട്ടുണ്ടാവുമെന്നത്‌ തര്‍ക്ക വിഷയമാണു. ആ ഉത്‌ബോധനത്തില്‍നിന്നും ഉരുവായ പ്രചോദനം നടപ്പിലാക്കുന്നതിനു മുന്‍പേ ഈ നിര്‍ഭാഗ്യവാന്റെ ശ്രവണ ശേഷി നഷ്ടപെട്ടു പോയി എന്നതു ദ്‌ഐവഹിതമയിരിക്കാം.എന്റെ ഈ അവസ്ത"നളിനി"യില്‍ മഹാകവി കുമാരനാശാന്‍ എത്ര ഭംഗിയായിട്ടാണു വര്‍ണിച്ചിരിക്കുന്നത്‌ ?

"തന്നതില്ല പരനുള്ളുകാട്ടുവാന്‍
ഒന്നുമേ നരനുപായമീശ്വരന്‍
ഇന്നു ഭാഷയതപൂര്ണ്ണമിങ്ങഹോ,
വന്നുപോം പിഴയുമര്ത്ഥശങ്കയാല്‍"

ഹരിശ്രീഗണപതയേ നമഃ

അവിഘ്നമസ്തു:

പി കെ രാഘവന്‍

6 comments:

കുട്ടന്മേനൊന്‍::KM said...

മലയാളം മരിക്കാതിരിക്കട്ടെ. ഇംഗ്ലീഷ് മീഡിയം പിള്ളേരെക്കാളും പ്രതിരോധശക്തി ഇന്നും മലയാളം മീഡിയത്തിലുള്ളവര്‍ക്ക് തന്നെ..

മുസാഫിര്‍ said...

സ്വാഗതം,ആനവം എന്നാല്‍ എന്താണ് ?

കുറുമാന്‍ said...

സ്വാഗതം രാഘവ്ജീ........അരിയിലായാലും, മണലിലായാലു, ബ്ലോഗിലായാലും, എഴുതാനുള്ള ആശ, മനസ്സ്, അതിന്നാണിന്നു പ്രാധാന്യം

ശ്രീജിത്ത്‌ കെ said...

രാഘവ്ജീ, താങ്കള്‍ക്ക് എന്റെ നാട് എന്നൊരു ബ്ലോഗ് ഉണ്ടല്ലോ മുന്നേ തന്നെ. അത് കൊണ്ട് സ്വാഗതം പറയാന്‍ ഒരു മടി. ആ ബ്ലോഗ് പോലെ ഈ ബ്ലോഗും നല്ല നല്ല രചനകളാല്‍ സമ്പുഷ്ടമാകട്ടെ.

അല്ല, എന്താ ഈ ആനവം?

Raghavan P K said...

ആനവം എന്നാല്‍ തമിഴില്‍ അഹങ്കാരം എന്നും മലയാളത്തില്‍ മനുഷ്യ രാശി എന്നും ആണു. ഭാഷ കാലാന്തരത്തില്‍ മാറിക്കൊണ്ടിരിക്കയാണല്ലോ.. കുറുമാന്മാരുടെ കയ്യില്‍കിട്ടിയാല്‍ ആനയെന്നും... വംശമെന്നൊക്കെ....ആകും.Thanks to my brothers Kutta,Musafir,Kuruma,Srijith and all those lovers of Mathrubhashaa...

പി കെ രാഘവന്‍

പച്ചാളം : pachalam said...

സ്വാഗതം!
പരിസ്ഥിതി പ്രവര്‍ത്തനം എനിക്കും താത്പര്യമുള്ള വിഷയമാണ്.